ചെറുപുഴ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും. 2023-24 വാർഷിക പദ്ധതിയിൽ റോഡ് വികസനത്തിനുള്ള ഒരു കോടിയോളം ചിലവഴിക്കാത്തതിലും വികസന മുരടിപ്പിനും എതിരെയുള്ള മാർച്ച് ചെറുപുഴ കോൺഗ്രസ് ഓഫീസ് പരിസരത്തു നിന്നാണ് തുടങ്ങിയത്. ഓഫീസിനകത്തേക്ക് തള്ളിക്കയറാനുള്ള ശ്രമം എസ്.ഐമാരായ പി.ഡി. റോയിച്ചൻ, മനോജ് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞപ്പോഴാണ് പ്രവർത്തകർ പൊലീസുമായി ഉന്തുംതള്ളുമായത്. നേതാക്കൾ ഉടൻ ഇടപെട്ട് രംഗം ശാന്തമാക്കിയതിന് പിന്നാലെ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. വി.കൃഷ്ണൻ , എ.ബാലകൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, ഷാജൻ ജോസ്, സലീം തേക്കാട്ടിൽ, കെ.ഡി.പ്രവീൺ, പ്രണവ് കരേള, വി.വി.ദാമോദരൻ, സലീം തേക്കാട്ടിൽ, തോമസ് കൈപ്പനാനിക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |