SignIn
Kerala Kaumudi Online
Thursday, 18 July 2024 3.21 PM IST

കണ്ണൂരിന് ഡെങ്കിപ്പനിപ്പേടി 5 മാസത്തിനുളളിൽ 1218 പേർക്ക് രോഗം

denge

പടരുന്നു വൈറൽ പനി


കണ്ണൂർ: മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കിപ്പനിയിൽ വർദ്ധനവ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വൈറൽ പനിയും പടർന്നുപിടിക്കുന്നുണ്ട്.ജില്ലയിൽ ഈ വർഷം 1218 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. രോഗകാരികളായ ഈഡിസ് കൊതുകുകൾ പെറ്റുപെരുകാനുള്ള സാഹചര്യം നിലനിൽക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്.

നിലവിൽ ചെറിയ മഴ ജില്ലയുടെ പലഭാഗത്തും ലഭിച്ചുകഴിഞ്ഞതിനാൽ ചെറിയ വെള്ളക്കെട്ടുകൾ രൂപപ്പെടുവാൻ സാദ്ധ്യതയുണ്ട്. വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകൾ മഴക്ക് ശേഷം നീക്കം ചെയ്ത് കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഡങ്കി ലക്ഷണം

ശക്തമായ പനി, സന്ധിവേദന, അസ്ഥിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറക്കാനും, രക്തസ്രാവത്തിനും ഇടയാകും. മൂക്കിൽനിന്നും വായിൽനിന്നും രക്തസ്രാവമുണ്ടാകുന്നുവെന്നതാണ് മറ്റു പനികളിൽനിന്നു ഡെങ്കിയെ വ്യത്യസ്തമാക്കുന്നത്. രക്തസ്രാവമുള്ള രോഗികൾക്ക് മരണസാദ്ധ്യയത 30 ശതമാനത്തോളമാണ്.

ദേഹത്തെ ചുവന്ന പാടുകൾ, കറുത്ത നിറത്തിലുള്ള മലം പോകുക, വായിൽനിന്നും മൂക്കിൽനിന്നുമുള്ള രക്തസ്രാവം, ഭക്ഷണ വിരക്തി, സ്വഭാവ വ്യതിയാനം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൈകാലുകൾ തണുത്തിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയുടെ ലക്ഷണമാണ്.

ഈഡിസിന്റെ ഈറ്റില്ലം ഇവ

ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, വലിച്ചെറിയുന്ന ബോട്ടിലുകൾ എന്നിവിടങ്ങളിലാണ് കൂടുതലും ഈഡിസ് കൊതുക് പെറ്റുപെരുകുന്നത്. വീടുകൾക്ക് അകത്തുള്ള മണിപ്ലാന്റ് അടക്കമുള്ള ഇൻഡോർ ചെടികളിലെയും ഫ്രിഡ്ജ് ട്രേ തുടങ്ങിയവയിലും കൊതുക് മുട്ടയിട്ട് വളരുന്നത്. കൊതുക് മുട്ടകൾ ഏഴു മുതൽ 10 വരെ ദിവസത്തിനുള്ളിൽ കൊതുകുകളായി പുറത്തുവരും.

.
ഡ്രൈഡേ നിർബന്ധം

ആഴ്ച്ചയിൽ ഒരു ദിവസങ്ങളിൽ ഡ്രൈഡേ .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച

ഓഫീസ്, കടകൾ മറ്റുസ്ഥാപനങ്ങൾശനിയാഴ്ച

വീടുകളിൽ ഞായറാഴ്ച.


ഡെങ്കിപ്പനി വാരാചരണം

ജില്ലയിൽ ദേശീയ ഡെങ്കിപ്പനി വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ്, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ ഫിഷറീസ് ഹാർബർ പ്രദേശങ്ങളിലും തീര ദേശ പ്രദേശങ്ങളിലും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാതലത്തിൽ നടന്ന പരിപാടി, ഉറവിട നശീകരണ ക്യാമ്പയിൻ ആയിക്കര മാപ്പിള ബേ ഫിഷിംഗ് ഹാർബറിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സി സച്ചിൻ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ പി.കെ. അനിൽകുമാർ, ഡെങ്കി വാരാചരണ സന്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.