ചേർപ്പ് : കരാറുകാരൻ ഉപേക്ഷിച്ചുപോയത് മൂലം സ്തംഭനാവസ്ഥയിലായ തൃശൂർ-കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയ്ക്കൽ കപ്പേള പരിസരത്ത് രാപ്പകൽ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജ് അദ്ധ്യക്ഷനായി. കെ.കെ. കൊച്ചുമുഹമ്മദ്, സി.ഒ. ജേക്കബ്, ടി.കെ. പൊറിഞ്ചു, സി.എൻ. ഗോവിന്ദൻകുട്ടി, കെ.വി. ദാസൻ, സുനിൽ ലാലൂർ, അഡ്വ. ബിജു കുണ്ടുകുളം, വി.ഐ. ജോൺസൺ, പ്രിയൻ പെരിഞ്ചേരി, വിനേഷ് തയ്യിൽ, കെ.ആർ. ശ്രീനിവാസൻ, കെ.ആർ. ചന്ദ്രൻ, റീസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |