മുക്കം: നെല്ലിക്കാപറമ്പ് താഴ്വര റസിഡൻസ് അസോസിയേഷൻ പ്രതിഭാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്., യു.എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കാർട്ടൂണിസ്റ്റ് എം. ദിലീഫ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജി .എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു.കാരശ്ശേരി പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, പഞ്ചായത്തംഗം ഷാഹിന എന്നിവർ അവാർഡ് വിതരണം നടത്തി. ജി.അബ്ദുൽ അക്ബർ, ഇ.മുഹമ്മദ് , മണ്ണിൽ ബീരാൻകുട്ടി ഹാജി, എൻ.പി. ശങ്കരൻ, പി.കെ. നസീഫ്, ടി.ശിഹാബ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |