കുണ്ടറ: കെ.പി.എം.എസ് കുണ്ടറ യൂണിയൻ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനാപരമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെടുന്നവർ കാലഹരണപ്പെട്ട വർണ്ണാശ്രമ ചാതുർവർണ്യ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.കെ. ബാബു, ട്രഷറർ മധു തെറ്റിച്ചിറ, അസി. സെക്രട്ടറി എസ്. സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാർ പുന്നത്തടം, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. തങ്കപ്പൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള, വാർഡ് മെമ്പർ ദേവദാസൻ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് ഇളമ്പള്ളൂർ തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോകൻ അശ്വതി ഭവനം, ട്രഷറർ സന്തോഷ് തണ്ണിക്കോട്, ജി. അനിൽകുമാർ, മണികണ്ഠൻ, ആനന്ദ ബാബു, സാബു ചന്ദ്രാലയം, സുലജ, വസന്തകുമാരി, രാജേഷ് കാഞ്ഞാവെളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |