SignIn
Kerala Kaumudi Online
Friday, 26 July 2024 5.28 AM IST

ഞങ്ങൾ മഹത്തരമായ പലതും കണ്ടുകൊണ്ടിരിക്കുകയാണ്, വൈകാതെ നിങ്ങൾക്കും കാണാം; തരുൺ മൂർത്തിയും സംഘവും

mohanlal

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഇന്ന് 64ആം പിറന്നാൾ. മലയാള സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുകയാണ്. ആരാധകർ അത്യാഹ്ളാദത്തിലും. രജപുത്രയുടെ ബാനറിൽ ചിപ്പി രജ്ഞിത്ത് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. മോഹൻലാലിന്റെ 360ആമത് ചിത്രമാണിത്. പിറന്നാൾ ദിനത്തിൽ പിന്നണി പ്രവ‌ർത്തകർ ഒരുക്കിയ ഒരു ഗ്ളിംപ്‌സ് ശ്രദ്ധേയമാവുകയാണ്.

ഷൂട്ടിംഗിൽ തങ്ങളെ അത്ഭുതപ്പെടുത്തിയ ലാൽ മാജിക്ക് മുഹൂർത്തങ്ങളാണ് വീഡിയോയിൽ തരുൺ മൂർത്തിയും സംഘവും ഒരുക്കിയിട്ടുള്ളത്. ''ഞങ്ങൾ മഹത്തരമായ പലതും കണ്ടുകൊണ്ടിരിക്കുകയാണ്, വൈകാതെ നിങ്ങൾക്കും അത് കാണാം'' എന്ന കുറിപ്പുമുണ്ട്.

മോഹൻലാലും യുവസംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മികച്ച വിജയം നേടിയ ചിത്രങ്ങളാണ് തരുണിന്റെ ഓപ്പറേഷൻ ജാവയും സൗദി വെള്ളക്കയും. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സൗദി വെള്ളക്ക നേടുകയും ചെയ്തു.

64ന്റെ ചെറുപ്പം

മോഹൻലാൽ നയിക്കുന്ന റിയാലിറ്റി ഷോയുടെ ചെന്നൈയിലെ സെറ്റിൽ ഇന്നലെയായിരുന്നു പിറന്നാൾ ആഘോഷം. ഷോയിലെ മത്സരാർത്ഥികൾക്കൊപ്പം കേക്കു മുറിച്ചു. ഇപ്പോൾ അഭിനയിക്കുന്ന തരുൺ മൂർത്തിയുടെ ചിത്രത്തിന്റെ ലൊക്കേഷനിലും ലാലിന്റെ പിറന്നാൾ ആഘോഷമുണ്ടാകും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് റിലീസ് ചെയ്തേക്കും. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ 360-ാമത്തെ ചിത്രത്തിൽ ശോഭനയാണ് നായിക. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രം.

ഇടവത്തിലെ രേവതി നക്ഷത്രത്തിലാണ് മോഹൻലാൽ ജനിച്ചത്. ഇത്തവണ ജൂൺ രണ്ടിനാണ് രേവതി. അമ്മ ശാന്തകുമാരിയുടെ ആഗ്രഹപ്രകാരം ക്ഷേത്രത്തിലെ പൂജകളും പിറന്നാൾ സദ്യയും അന്നാണ്. സാധാരണക്കാരനേയും അമാനുഷ പരിവേഷമുള്ള മാസ് ഹീറോയായും അനായാസം അവതരിപ്പിക്കുന്ന മോഹൻലാലിൽ നിന്നും കൂടുതൽ മികച്ച വേഷങ്ങളാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, BIRTHDAY, L360, BIRTHDAY MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.