ശിവഗിരി: ശ്രീനാരായണ ദർശനത്തോട് ആഭിമുഖ്യമുള്ള പ്രവാസികൾ മഠത്തിന്റെ നേതൃത്വത്തിൽ ഓണത്തിന് സംഘടിപ്പിക്കുന്ന പ്രവാസിസംഗമം വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങണമെന്ന് ശിവഗിരിമഠം അഭ്യർത്ഥിച്ചു. ശിവഗിരിമഠം ആദ്യമായി നടത്തുന്ന ഈ സംഗമത്തിലൂടെ ഗുരുസന്ദേശ പ്രചാരണവും ഗുരുദേവ പ്രസ്ഥാനത്തിന്റെ വളർച്ചയും ഊർജിതമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്ക് ശിവഗിരിമഠവുമായുള്ള അത്മബന്ധം ശക്തമാക്കുക,ഗുരുധർമ്മ പ്രചാരണത്തിൽ സഹകാരികളാക്കുക,മഠത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക,തീർത്ഥാടനം തുടങ്ങിയ വിശേഷാവസരങ്ങളിൽ ശിവഗിരിയിൽ താമസിക്കുന്നതിനായി നിർമ്മിക്കുന്ന അതിഥി മന്ദിരത്തിലേക്ക് മുറികൾ സ്പോൺസർ ചെയ്യുക,ശ്രീനാരായണ സാഹിത്യം വിദേശ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പങ്കാളികളാകാവുക എന്നതും സംഗമം ലക്ഷ്യംവയ്ക്കുന്നു. വിശദവിവരങ്ങൾക്ക് ശിവഗിരിമഠം പി.ആർ.ഒ യുമായി ബന്ധപ്പെടുക. ഫോൺ: 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |