ചാത്തന്നൂർ: കഴിഞ്ഞ രണ്ട് മാസത്തെ ശമ്പളകുടിശിക ആവശ്യപ്പെട്ട്
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിംഗ് വിഭാഗം കരാർ തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി. ഇന്നലെ രാവിലെ 10ഓടെ ബി.എം.എസ് തൊഴിലാളികളാണ് ജോലി ബഹിഷ്കരിച്ചു കൊണ്ട് സൂചനാ പണിമുടക്ക് നടത്തിയത്. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശിവരാജൻ സമരം ഉദ്ഘാടനം ചെയ്തു. ഹൗസ് കീപ്പിംഗ് യൂണിയൻ കൺവീനർ സ്മിത, ബി.ജെ.പി പാരിപ്പള്ളി മേഖല പ്രസിഡന്റ്, സതീഷ്ചന്ദ്രൻ, ബി.എം.എസ് മേഖല ഭാരവാഹികളായ അരുൺ സതീശൻ, ഉണ്ണി പാരിപ്പള്ളി, സുഗുണൻ, സജീവ് അച്ചൂസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |