SignIn
Kerala Kaumudi Online
Friday, 20 September 2024 3.33 PM IST

കേരളത്തില്‍ ഒരു വര്‍ഷത്തില്‍ മദ്യം കിട്ടാത്തത് 21 ദിവസം വരെ, എന്താണ് ഈ ഡ്രൈ ഡേ

Increase Font Size Decrease Font Size Print Page
liquor

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ലാത്ത ഡ്രൈ ഡേകള്‍ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ മദ്യനയത്തിന്റെ കരട് രേഖയില്‍ ഇത്തരമൊരു നിര്‍ദേശം ഇടംപിടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ എല്ലാ മാസവും ഒന്നാം തീയതിയാണ് മദ്യം ലഭിക്കാത്ത ഡ്രൈ ഡേ ആയി ആചരിക്കുന്നത്. ഇതിന് പുറമേ ചില അവധി ദിവസങ്ങളും ഗാന്ധി ജയന്തി പോലുള്ള ചില അവധി ദിവസങ്ങളിലും ഡ്രൈ ഡേ ആചരിക്കാറുണ്ട്.

കേരളത്തില്‍ പ്രതിവര്‍ഷം 20 മുതല്‍ 21 ഡ്രൈ ഡേകള്‍ വരെ ഉണ്ടാകാറുണ്ട്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കിയാല്‍ അത് സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. ഒന്നാം തീയതി മദ്യം ലഭ്യമല്ലെങ്കിലും സ്ഥിരമായി മദ്യപിക്കുന്നവര്‍ നേരത്തെ മദ്യം ശേഖരിച്ച് വയ്ക്കില്ലേ അപ്പോള്‍ പിന്നെ എന്തിനാണ് ഈ ഡ്രൈ ഡേ, അല്ലെങ്കില്‍ എന്താണ് അതുകൊണ്ടുള്ള പ്രയോജനം എന്ന് ചോദിക്കുന്നവരുമുണ്ട്. കേരളത്തിലെ ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ ഡ്രൈ ഡേ തിരിച്ചടിയാണെന്ന അഭിപ്രായങ്ങളും ഉയരാറുണ്ട്.

പ്രത്യേക ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാറുണ്ട്. തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം 20,21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് ഡ്രൈ ഡേ ആരംഭിച്ചത്. മദ്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. അതിനെ മാനിക്കാനും ബോധവല്‍ക്കരണം നടത്താനുമാണ് ഡ്രൈ ഡേ ആരംഭിച്ചത്.

എല്ലാ മാസവും ഒന്നാം തീയതിക്ക് പുറമേ ദേശീയ ഉത്സവങ്ങളോട് അനുബന്ധിച്ചും പ്രാദേശിക അവധികള്‍, ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധമായും മദ്യശാലകള്‍ അടച്ചിടുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്യാറുണ്ട്. 2008ല്‍ ജനീവയില്‍ നടന്ന ലോകാരോഗ്യ അസംബ്ലിയില്‍ ഇന്ത്യ ലോക മദ്യവിരുദ്ധ ദിനം എന്ന ആശയം നിര്‍ദ്ദേശിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മദ്യനിരോധന ദിനമായി ആചരിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നു.11 തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. അതിനുശേഷം ഒക്ടോബര്‍ രണ്ട് മദ്യ നിരോധന ദിനമായി അറിയപ്പെടുന്നു.

അതോടൊപ്പം തന്നെ മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണം എന്ന നിലയിലാണ് കേരളത്തില്‍ ഡ്രൈ ഡേകള്‍ ആചരിക്കുന്നത്. എന്നാല്‍ ഡ്രൈ ഡേകള്‍ കണക്കാക്കി മദ്യം ശേഖരിച്ച് ഇരട്ടി വില വരെ ഈടാക്കി അനധികൃത വില്‍പ്പന നടത്തുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് സ്വീകരിക്കാറുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LIQUOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.