തിരുവനന്തപുരം: ജില്ലാ പൊലീസ് കൺട്രോൾ റൂമുകളെ ഏകോപിപ്പിച്ചിരുന്ന പൊലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കൺട്രോൾ റൂം പൂട്ടി. നിലവിൽ ഇതിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ആറ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പൂട്ടൽ. ജില്ലാ കൺട്രോൾ റൂമുകളിൽ നിന്നുള്ള ക്യാമറാ ദൃശ്യങ്ങൾ ഇവിടെ ലഭ്യമായിരുന്നു. ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതും ഇവിടെ നിന്നായിരുന്നു. ലോക്നാഥ് ബെഹറ ഡിജിപിയായിരിക്കെ 2017ലാണ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |