തിരുവനന്തപുരം: കോളേജ് തലങ്ങളിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗുകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്. അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദ്ദേശ പ്രകാരമാണിത്. കോളേജ് തലത്തിൽ സ്പോർട്സിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതും അതുവഴിയുള്ള വരുമാനസാധ്യത കണ്ടെത്തലും യോഗം ചർച്ച ചെയ്തു. കോളേജ് തലങ്ങളിൽ സ്പോർട്സ് ലീഗ് എങ്ങനെ പ്രാവർത്തികമാക്കാമെന്ന കാര്യത്തിൽ ഒരു രൂപരേഖ തയ്യാറാക്കാനാണ് സമിതിയെ ചുമതലപ്പെടുത്തുക. സ്പോർട്സ് ലീഗ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപ നൽകാമെന്ന് കായികവകുപ്പ് അറിയിച്ചിട്ടുണ്ട് - മന്ത്രി ബിന്ദു പറഞ്ഞു.
--
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |