ബംഗളൂരു: ആമസോൺ ഡെലിവറി ബോക്‌സ് ലഭിച്ച ബംഗളൂരു സ്വദേശികളായ ദമ്പതികൾ ഞെട്ടി. ജീവനുള്ള മൂർഖൻ പാമ്പ്.
സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് ഓർഡർ ചെയ്തത്. ബോക്‌സിൽ ഒട്ടിച്ചിരുന്ന ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് സോഫ്‌റ്ര്‌വെയർ എൻജിനിയർമാരായ ദമ്പതികൾ പറഞ്ഞു. അതുകൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആമസോണിൽ
പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്നും ദമ്പതികൾ പറഞ്ഞു.
റീഫണ്ട് ലഭിച്ചു. ഉഗ്രവിഷമുള്ള പാമ്പിനെ അയച്ച് ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടാക്കിയതിന് ആമസോൺ മറുപടി പറയണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ച ആമസോൺ
സുരക്ഷ പ്രധാനമാണെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |