SignIn
Kerala Kaumudi Online
Sunday, 16 June 2024 8.51 AM IST

നയാപൈസ വേണ്ട, ചിരിക്കാനും സംസാരിക്കാനുമുളള കഴിവ് മതി, എങ്കിൽ ലോകം ചുറ്റാം

trip

യാത്രകളിൽ പുത്തൻ ട്രെൻഡ് കൊണ്ടുവരാൻ ശ്രമിക്കുന്ന ഒട്ടേറേ സഞ്ചാരികൾ നമുക്ക് ചുറ്റുമുണ്ട്. സോഷ്യൽമീഡിയയിൽ സഞ്ചാരികൾ പോസ്റ്റ് ചെയ്ത് വീഡിയോകൾ കാണുമ്പോൾ യാത്ര നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. എന്നാൽ പല കാരണങ്ങൾകൊണ്ടും ചിലരുടെ യാത്ര ചെയ്യുകയെന്ന മോഹം പൂർണമായും നടക്കാറില്ല. ചിലപ്പോൾ സമയക്കുറവും പണത്തിന്റെ അപര്യാപ്തതയും കാരണങ്ങളായി വരും. പ്രധാനമായും പണക്കുറവായിരിക്കും യാത്രകൾ ചെയ്യാൻ മിക്കവർക്കും തടസമായി നിൽക്കുന്ന കാരണം. എന്നാൽ അതിന് പരിഹാരമുണ്ട്.

യാത്രകളെ പ്രണയിക്കുന്നവർക്ക് അധികം ചെലവില്ലാതെ കാഴ്ചകൾ കണ്ടുമടങ്ങാൻ അവസരമുണ്ട്. ഇനി നിങ്ങൾ യാത്ര ചെയ്യാൻ പോകുന്നത് ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തോ അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തോ ആയിക്കോട്ടേ, അധികം പണച്ചെലവില്ലാതെ സ്ഥലങ്ങൾ കണ്ടുമടങ്ങാൻ സഹായിക്കുന്ന ഒരു രീതിയെക്കുറിച്ച് പരിചയപ്പെടാം. 'ഹിച്ച് ഹൈക്കിംഗ്' എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

man

എന്താണ് ഹിച്ച് ഹൈക്കിംഗ്?

യാത്ര ചെയ്യുന്നതിനായി അപരിചിതർക്കൊപ്പം അവരുടെ കാറിലോ മ​റ്റു വാഹനങ്ങളിലോ പോകുന്ന രീതിയാണ് ഹിച്ച് ഹൈക്കിംഗ്. മിക്കപ്പോഴും ഈ രീതിയിലൂടെ സൗജന്യമായി യാത്ര ചെയ്യാം. ചിലപ്പോൾ വാഹനങ്ങളുടെ ഉടമകൾ യാത്രക്കാരിൽ നിന്നും പണം വാങ്ങാറുണ്ട്. കൂടുതലായും സൗജന്യ യാത്രയാണ് ലഭിക്കാറുളളത്. യാത്രയ്ക്കായി സഹായം ആവശ്യപ്പെടുന്നവരെ പൊതുവേ 'ഹിച്ച് ഹൈക്കേഴ്സ്' എന്നാണ് അറിയപ്പെടുന്നത്.

സാധാരണ അപരിചിതരോടൊപ്പം യാത്ര ചെയ്യുന്നതിനായി ഹിച്ച് ഹൈക്കർമാർ പല തരത്തിലുളള സിഗ്നലുകൾ ഉപയോഗിക്കാറുണ്ട്. ഒന്നുകിൽ തംസ് അപ്പ് സിഗ്നലുകൾ കാണിക്കുകയോ അല്ലെങ്കിൽ യാത്ര ആവശ്യപ്പെട്ടുളള രീതിയിലുളള പോസ്​റ്ററുകൾ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് നേരെ ഉയർത്തി കാണിക്കുകയോയാണ് പതിവ്. പല രാജ്യങ്ങളിലുളള ഹിച്ച് ഹൈക്കർമാരും വ്യത്യസ്ത രീതികളിലൂടെയാണ് യാത്ര ചെയ്യാനുളള അനുമതി വാങ്ങാറുളളത്.

പണ്ടുകാലങ്ങളിൽ ചെറിയ തോതിൽ ഈ രീതി സഞ്ചാരികൾ സ്വീകരിച്ചിരുന്നെങ്കിലും പല തരത്തിലുളള സുരക്ഷാകാരണങ്ങൾ കൊണ്ട് ഒരു പരിതി വരെ ഒഴിവാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഹിച്ച് ഹൈക്കിംഗ് രീതി കൂടുതൽ ശ്രദ്ധേയമായി. ഇത് പിന്തുടർന്ന് നിരവധി സഞ്ചാരികൾ യാത്ര നടത്തുന്ന വിവരം പുറത്തുവന്നിരുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.സ്വയം തയ്യാറെടുപ്പുകൾ നടത്തണം
യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ സഞ്ചാരിയുടെ മനസിലുണ്ടാകണം. അതിനാൽ ഭൂപടത്തിന്റെയോ അല്ലെങ്കിൽ ഗൂഗിൾ മാപ്പിന്റെയോ കൃത്യമായ വഴിയറിയാവുന്നവരുടേയോ സഹായം തേടാവുന്നതാണ്. ചില സമയങ്ങളിൽ പോകുന്ന സ്ഥലത്തെ ഭാഷയറിയാത്ത സാഹചര്യമാണ് ഉളളതെങ്കിൽ അതിന് സഹായകമായ തരത്തിലുളള പ്ലക്കാർഡുകൾ കൈവശം കരുതണം. പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയെക്കുറിച്ചും അറിഞ്ഞിരിക്കണം.


2. ഉദ്ദേശിച്ച സ്ഥലത്ത് എത്തുമ്പോൾ
തിരഞ്ഞെടുത്ത സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ പൊതുഗതാഗത രീതികൾ കൂടുതലും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇതിലൂടെ ചെലവ് പരമാവധി കുറയ്ക്കാൻ സാധിക്കും.

planning

3. ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക.

നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് എത്തിച്ചേരാൻ ഹിച്ച് ഹൈക്കിംഗ് രീതിയാണ് പിന്തുടരുന്നതെങ്കിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ എത്തിച്ചേരാൻ മറക്കരുത്. റോഡിൽ നിന്ന് എതിർദിശയിൽ വരുന്ന വാഹനങ്ങളോട് സഹായം തേടാവുന്നതാണ്. ഈ സമയങ്ങളിൽ നിങ്ങൾ നിൽക്കുന്നത് പൊലീസ് ചോദ്യം ചെയ്യുകയാണെങ്കിൽ അവർക്ക് കൃത്യമായ മറുപടി യാതൊരു ഭയവും കൂടാതെ പറയാൻ ശ്രമിക്കണം. പൊലീസിന്റെ നിർദ്ദേശം അനുസരിക്കുകയും വേണം.


4. ക്ഷമയോടെ വാഹനത്തിനായി കാത്തുനിൽക്കാൻ ശ്രമിക്കുക.
എതിർദിശയിൽ നിന്നുവരുന്ന വാഹനത്തിന് കൈകാണിക്കുമ്പോൾ ഡ്രൈവർമാരോട് മാന്യമായി പെരുമാറാൻ ശ്രമിക്കുക.അവരോടെ ചിരിച്ച് സംസാരിക്കാൻ പരിശീലിച്ചിരിക്കണം.


5. സുരക്ഷിതരായിരിക്കണം.
ഹിച്ച് ഹൈക്ക് ചെയ്ത് നിങ്ങൾ ഒരു വാഹനത്തിൽ നിന്നിറങ്ങുന്ന സമയം ഒ​റ്റപ്പെട്ട സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

6. ഇവ ഉറപ്പായും കൂടെയുണ്ടാകണം

ചില സമയങ്ങളിൽ താമസിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഉണ്ടാകണമെന്നില്ല. അതിനാൽ ചെറിയ ടെൻഡ് നിർമിക്കാൻ ആവശ്യമായ സാധനങ്ങൾ കൈയിൽ കരുതണം.

ഹിച്ച് ഹൈക്കിംഗ് ഗുണങ്ങൾ
1. അധികം പണചെലവില്ലാതെ ഉദ്ദേശിച്ച സ്ഥലങ്ങളിൽ എത്തിച്ചേരാം.
2. കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കാം.
3. അപരിചിതരായ ആളുകളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
4. സാഹചര്യത്തിനനുസരിച്ച് പെരുമാറാനുളള കഴിവ് ലഭിക്കുന്നു.
5. ലൈസൻസില്ലാതെയും യാത്ര ചെയ്യാൻ സാധിക്കും.
6. ബസ്,ട്രെയിൻ പോലുളള പൊതു ഗതാഗത രീതികൾ ഇഷ്ടമില്ലാത്തവർക്ക് ഹിച്ച് ഹൈക്കിംഗ് തിരഞ്ഞെടുക്കാം.

travel

പോരായ്മകൾ

1. കൂടുതൽ സമയങ്ങളിലും ഹിച്ച് ഹൈക്കിംഗ് പ്രയാസം നിറഞ്ഞതാണ്.
2. ചില സമയങ്ങളിൽ സഞ്ചാരികൾക്ക് അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ സ്വഭാവം കൃത്യമായി മനസിലാക്കാൻ സാധിക്കാതെ വരുന്നു.
3. ശരിയായ വാഹനമോടിക്കാൻ അറിയാത്ത ആളോടൊപ്പമാണ് യാത്രയെങ്കിൽ പ്രശ്നമാകും.
4. ചിലപ്പോൾ വാഹനമോടിക്കുന്നവർ സഞ്ചാരികളെ ശല്യപ്പെടുത്താൻ സാദ്ധ്യത കൂടുതലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVEL, IDEA, YOUNGSTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.