വൈക്കം: മഹാത്മാഗാന്ധി സർവകലാശാലയും വൈക്കം ശ്രീമഹാദേവ കോളേജും സംയുക്തമായി പുത്തൻ വിദ്യാഭ്യാസ സംവിധാനങ്ങളെയും ഓണേഴ്‌സ് ബിരുദ പ്രോഗ്രാമിനെക്കുറിച്ചും ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ധന്യ നടത്തി. അഡ്മിഷൻ ഓഫീസർ മാനിഷ കെ ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി മാസ്റ്റർ ട്രെയിനർ ഡോ.ലിബിൻ കുര്യാക്കോസ് വിഷയാവതരണം നടത്തി. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മോഡറേറ്ററായി. പി.കെ.നിതിയ, ആര്യ എസ്.നായർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, എം.എസ്. ശ്രീജ, എം.എസ്.അജയൻ, ആഷ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |