നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് ജൂൺ 30വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ പ്രീ ഡിഗ്രി, അപേക്ഷകൾ റഷ്യൻ പഠന വകുപ്പിലും സർവകലാശാല വെബ്സൈറ്റിലും. അപേക്ഷാഫീസ് 110 രൂപ, രജിസ്ട്രേഷൻ ഫീസ് 115 രൂപ.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 24 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ-രണ്ട്) സെക്ഷനിൽ ഹാജരാകണം.
കണ്ണൂർ സർവകലാശാല വാർത്തകൾ
എം.എ മ്യൂസിക്
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ സംഗീത പഠനവകുപ്പിൽ എം.എ മ്യൂസിക് പ്രോഗ്രാമിലേക്ക് ജൂൺ 10നകം അപേക്ഷിക്കണം. 45 ശതമാനം മാർക്കോടെ ബി.എ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം.
ഐ.വി റിപ്പോർട്ട്
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബി.ബി.എ ഏപ്രിൽ 2024 സെഷൻ (റഗുലർ 2022 പ്രവേശനം/ സപ്ലിമെന്ററി 2020, 2021 പ്രവേശനം) വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് ജൂൺ 21ന് വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. മാർഗനിർദ്ദേശങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പരീക്ഷാ തീയതി
ഒന്നാം വർഷ ബി.എസ് സി എം.ആർ.ടി (2008 മുതൽ 2015 വരെ അഡ്മിഷനുകൾ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ ജൂൺ 19 മുതൽ നടക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2017,2018,2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014,2015,2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 10 മുതൽ നടക്കും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ആർട്സ് ഇൻ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021,2022 അഡ്മിഷൻ സപ്ലിമെന്ററി), മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2020 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സംയുക്ത എം.എസ്സിയുമായി എം.ജിയും കണ്ണൂരും
മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ സംയുക്തമായി എം.എസ്സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമുകൾ നടത്തുന്നു. കണ്ണൂർ സർവകലാശാല കെമിസ്ട്രി, ഫിസിക്സ് വകുപ്പുകളും എം.ജി സർവകലാശാലയിലെ സ്കൂൾ ഒഫ് നാനോ സയൻസ് & നാനോ ടെക്നോളജിയുമാണ് കോഴ്സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് രണ്ട് സർവകലാശാലകളിലെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നതാണ് പ്രത്യേകത. കോഴ്സുകൾ എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്സി കോഴ്സുകൾക്ക് തുല്യമാണ്. കോഴ്സ് പൂർത്തിയാക്കുന്നവർ തിരഞ്ഞെടുക്കുന്ന പേരന്റ് സർവകലാശാല സർട്ടിഫിക്കറ്റ് ലഭിക്കും.
യോഗ്യത: കെമിസ്ട്രിയിലോ ഫിസിക്സിലോ കുറഞ്ഞത് 55ശതമാനമെങ്കിലും മാർക്കോടെയുളള ബി.എസ്സി/ഓണേഴ്സ് ബിരുദം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
വിജ്ഞാപനം www.mgu.ac.in, snsnt.mgu.ac.inൽ. ഗൂഗിൾ ഫോം വഴി 30നകം അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |