ചിറ്റാർ : കഴിഞ്ഞ രാത്രിയിൽ കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചത് 42 തെങ്ങിൽ തൈകൾ. ചിറ്റാർ പുത്തൻപുരയിൽ അബ്ദുൾ ലത്തീഫിന്റെ നാലേക്കർ സ്ഥലത്താണ് പന്നികൾ നാശംവിതച്ചത്. മൂന്നുവർഷം മുമ്പാണ് അഞ്ച് ലക്ഷത്തോളം രൂപ മുടക്കി ലത്തീഫ് 400 തെങ്ങിൽ തെങ്ങിൻ തൈകൾ നട്ടത്. നാടൻ, ഗംഗാബോണ്ടം, കുറ്റിയാടി ഇനത്തിൽപ്പെട്ട തൈകളായിരുന്നു. പുരയിടത്തിന്റെ മൂന്നുവശവും മുള്ളുവേലി കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും റോഡിന്റെ വശത്ത് വേലി ഇല്ലായിരുന്നു. ഈ ഭാഗത്തുകൂടിയാണ് കാട്ടുപന്നികൾ പുരയിടത്തിൽ കയറിയതെന്ന് കരുതുന്നു. അഞ്ചു വർഷം കഴിഞ്ഞാൽ വിളവ് ലഭിക്കാൻ പാകത്തിന് വളർന്നവയായിരുന്നു മിക്ക തൈകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |