നെടുമങ്ങാട്:താലൂക്ക് ഗവൺമെന്റ് സർവെന്റ് സഹകരണ സംഘത്തിന് കീഴിലുള്ള നീതി സ്കൂൾ ബസാർ ആൻഡ് ഗിഫ്റ്റ് സെന്റർ നെടുമങ്ങാട് ബി.യു.പി.എസിന് എതിർവശത്ത് പ്രവർത്തനം ആരംഭിച്ചു. 25 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പഠനോപകരണങ്ങളും സ്കൂൾ ബാഗുകളും ലഭിക്കുമെന്ന് സംഘം പ്രസിഡന്റ് എം.എൻ.ഷാഫി അറിയിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാമൻ ആദ്യ വില്പന നിർവഹിച്ചു.അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് എ.സർജുനത്ത് ബീവി,ഭരണസമിതി അംഗം സനു. കെ.ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |