കുന്ദമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നൂറോളം വിദ്യാർത്ഥികളെ കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ് ലിയ ഉദ്ഘാടനം നിർവഹിച്ചു. വനിതാലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഒ.ഉസ്സൈൻ, അരിയിൽ മൊയ്തീൻ ഹാജി,എം. ബാബുമോൻ, ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി, എ. കെ. ഷൗക്കത്ത്, മണ്ഡലം വനിതാലീഗ് സെക്രട്ടറി പി. കൗലത്ത്,ഷമീൽ, സി.പി.ശിഹാബ്, കെ.കെ.സി.നൗഷാദ്, യു.സി.ബുഷ്റ, സമീറ അരീപ്പുറം, മിന്നത്,ആഷിഫ ശ്രീബ, സൗദ, സുബൈദ, ഫാത്തിമ ജെസ്ലിൻ , ഷംഷാദ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |