തൃശൂർ: വർദ്ധിക്കുന്ന അവയവ ശസ്ത്രക്രിയകളുടെ മറവിൽ രോഗികളെയും പാവപ്പെട്ട ദാതാക്കളെയും ചൂഷണം ചെയ്യുന്ന അവയവ മാഫിയാ സംഘത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പോർഫ ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.
നടപടികൾ സ്വീകരിക്കുമ്പോൾ രോഗികളുടെ ശസ്ത്രക്രിയകൾക്ക് തടസമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. അവയവമാറ്റത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ മനുഷ്യത്യപൂർണമായ നിയമനിർമ്മാണം കൊണ്ടുവരണം. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി കാര്യക്ഷമമായും ഇപ്പോഴുള്ള നടപടിക്രമങ്ങൾ കുറച്ചും നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ചെയർമാൻ ടി.ടി ബഷീർ കാപ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി മോയിൻ ഹാജി, മറ്റ് ഭാരവാഹികളായ സുരേഷ് വെങ്കിടങ്ങ്, കെ.വി പിതാംബരൻ, സുരേഷ് പഴയന്നൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |