ഏപ്രിലിൽ നടത്തിയ ജർമ്മൻ എ-1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് ബി.എ. ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 26, 27, 28 തീയതികളിൽ നടത്തും.
ഫാഷൻ ഡിസൈൻ ഡിപ്ലോമ
തിരുവനന്തപുരം: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്രിറ്റ്യൂട്ടിന്റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ സെന്ററിൽ നടത്തുന്ന മൂന്ന് വർഷ ഫാഷൻ ഡിസൈനിംഗ് ബി. വോക് ഡിഗ്രി പ്രോഗ്രാമുകളിലേക്കും ഒരു വർഷ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കും പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ക്ലാസുകൾ ജൂലായിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746271004/ 9947610149/ 9746853405.
സി.സി.എം.ടി, സി.സി.എം.എൻ പ്രവേശനം
സി.സി.എം.ടി (M.Tech, M.Arch, M.Plan), സി.സി.എം.എൻ ( M.Sc, M.Sc Tech) കേന്ദ്രീകൃത കൗൺസലിംഗിന് അപേക്ഷ ക്ഷണിച്ചു. വിവിധ എൻ.ഐ.ടികൾ, ഐ.ഐ.ഇ.എസ്.ടി, ഐ.ഐ.ടികൾ, സി.എഫ്.ടി.ഐകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ പി.ജി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. GATE 2024, JAM 2024 പരീക്ഷകളിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 7. വെബ്സൈറ്റ്: ccmt.admissions.nic.in, ccmn.admissions.nic.in.
താത്കാലിക അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. ബയോമെഡിക്കൽ എൻജിനിയറിംഗ് (യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം), കമ്പ്യൂട്ടർ എൻജിനിയറിംഗ് (യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത- ഫസ്റ്റ് ക്ലാസ് എം.സി.എ) തസ്തികകളിലേക്കാണ് നിയമനം. ബയോമെഡിക്കലിൽ 30നും കമ്പ്യൂട്ടർ എൻജിനിയറിംഗിൽ 31നും രാവിലെ10നാണ് അഭിമുഖം. ഫോൺ: 0486 2297617, 9947130573, 9744157188.
ഗസ്റ്റ് അദ്ധ്യാപകർ
തിരുവനന്തപുരം: ഗവ. സംസ്കൃത കോളേജിൽ സംസ്കൃത വേദാന്ത, സംസ്കൃത സാഹിത്യ, സംസ്കൃത ന്യായ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ജൂൺ മൂന്നിനു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. https://gsctvpm.ac.inലെ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം govtsktcollegetvm@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 9188900159
സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് 28ന്
തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് 28ന് രാവിലെ 11ന് ശാസ്തമംഗലത്തുള്ള ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും.സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |