SignIn
Kerala Kaumudi Online
Thursday, 18 July 2024 9.28 AM IST

ദേശീയപാതയ്ക്കായി കുന്നിടിച്ചു: കാടാച്ചിറയിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു

photo-1-

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിലെ കാടാച്ചിറ കണ്ണാടിച്ചാലിൽ കുന്നിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. റോഡിൽ ഏകദേശം മൂന്നടിയോളം മണ്ണ് നിറഞ്ഞു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രാത്രിയിൽ നിരവധി ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തിൽപെട്ടു. തുടർന്ന് പൊലീസ് ഇടപെട്ട് പുലർച്ചെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.

കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടമ്പൂർ വഴി തിരിച്ചുവിടുകയായിരുന്നു. ഈ കുന്നിന്റെ ഒരു ഭാഗം ദേശീയ പാതയുടെ ആവശ്യത്തിനായുള്ള മണ്ണിനായി ഇടിച്ചിരുന്നു. കനത്ത മഴപെയ്തതോടെ ഇതിന്റെ ബാക്കി ഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെ ഉച്ചയോടെ മണ്ണ് നീക്കി. എന്നാൽ റോഡിലുള്ള മണ്ണ് മാത്രമാണ് മാറ്റിയതെന്ന് നാട്ടുകാർ പറഞ്ഞു. അതെ സമയം റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണ് അതുപോലെ കിടക്കുന്നതിനാൽ ഇതുവഴി കാൽനടയാത്രപോലും സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.