SignIn
Kerala Kaumudi Online
Tuesday, 24 September 2024 10.13 AM IST

റേഷൻ ഇതുവരെ വാങ്ങിയില്ലേ,​ സുപ്രധാന അറിയിപ്പുമായി പൊതുവിതരണ വകുപ്പ്

Increase Font Size Decrease Font Size Print Page
ra

തിരുവന്തപുരം: മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. മേയ് 31 വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകൾ ഇതിനകം മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തിൽ മേയ് മാസത്തെ റേഷൻ വിതരണം 31ന് അവസാനിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷൻകടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാൻ നടപടി സ്വീകരിക്കാൻ കമ്മിഷണർ താലൂക്ക് സപ്ലൈ ഓഫീസർമാരോട് കമ്മിഷണർ നിർദേശിച്ചു.

എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ ഉണ്ടാകുന്ന ക്രമക്കേടുകൾക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാൽ, ഇത്തരം ക്രമക്കേടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പൊലീസ് വിജിലൻസ് അന്വേഷണം നടത്തി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.