തൃശൂർ: മനുഷ്യമൂത്രത്തെ കുറിച്ച് പഠന ഗവേഷണ പ്രചാരണ പ്രവർത്തനം നടത്താൻ രൂപീകരിച്ച വാട്ടർ ഒഫ് ലൈഫ് ഫൗണ്ടേഷൻ കേരള സംഘടിപ്പിക്കുന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം നാളെ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടത്തും.
രാവിലെ പത്തിന് സ്വാഗതസംഘം ചെയർമാൻ ഡോ.തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൊല്ലം തുളസി സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗ്ഗീസ് മുഖ്യാതിഥിയാകും. യൂറിൻ തെറാപ്പി ഗ്രന്ഥത്തിന്റെ 12ാം എഡിഷൻ സംവിധായകൻ എം.ജി.ശശി പ്രകാശനം ചെയ്യും. ഗാന്ധിയൻ കെ.അരവിന്ദാക്ഷൻ പി.എൻ.ദാസ് അനുസ്മരണം നടത്തും. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ അംബാസിഡർ കൊല്ലം തുളസിയും ഭാരവാഹികളായ ടി.നാരായണൻ വട്ടോളി, ടി.ചന്ദ്രപാൽ, കെ.എം.ബാലകൃഷ്ണൻ, സരോജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |