ഫുജൈറ: ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയിൽ. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈൻ സെന്റ് മേരീസ് സ്കൂളിന് സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർ കോയയാണ് ഭർത്താവ്. രണ്ട് പെൺകുട്ടികളുണ്ട്. മൃതദേഹം ഇപ്പോൾ ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് ഏറെക്കുറേ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. അജ്മാനിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണാണ് മലയാളി പ്ലസ് ടു വിദ്യാർത്ഥി മരിച്ചത്. കൊല്ലം കുണ്ടറ പെരിനാട് ചിറ്റയം നെല്ലിവിള തെക്കതിൽ പൗലോസ് - ആശ ദമ്പതികളുടെ മകൻ 17കാരനായ റൂബൻ പൗലോസ് (സച്ചു) ആണ് മരിച്ചത്. അജ്മാൻ കരാമയിലായിരുന്നു സംഭവം.
സ്വകാര്യ സ്കൂളിലാണ് റൂബൻ പ്ലസ് ടു പഠിച്ചിരുന്നത്. സഹോദരിമാർ - റൂത്ത് സൂസൻ പൗലോസ്, റുബിന സൂസൻ പൗലോസ്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയായിരുന്ന എം എം ജോണിന്റെ ഭാര്യാ സഹോദരി പുത്രനാണ്. കെട്ടിടത്തിൽ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടന്നിരുന്നു നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാണ് സംസ്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |