അഫിലിയേറ്റഡ് കോളേജുകളിലേക്ക് എം.എസ്.ഡബ്യു, എം.എ.എച്ച്.ആർ.എം പ്രവേശന പരീക്ഷ കേരളസർവകലാശാല എൻജിനിയറിംഗ് കോളേജിൽ 26ന് 2 മുതൽ 3.30 വരെ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 27 മുതൽ ജൂൺ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ അഞ്ച് സെക്ഷനിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ്, ഏപ്രിൽ പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഏപ്രിൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി യൂണി
പരീക്ഷകൾക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014,2015,2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2013 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്), ആറാം സെമസ്റ്റർ സൈബർ ഫോറൻസിക്(2017,2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2014 - 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 31 വരെ സൂപ്പർ ഫൈനോടു കൂടി അപേക്ഷ നൽകാം.
ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി) ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014,2015,2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 29 വരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം.
പ്രോജക്ട് ഇവാല്യുവേഷൻ, വൈവവോസി
ആറാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി - ന്യു സ്കീം), (2017-2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014-2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് - ഓൾഡ് സ്കീം) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ 27) മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
നാലാം സെമസ്റ്റർ എം.സി.എ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെൻററി) ഏപ്രിൽ 2024 പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവവോസി പരീക്ഷകൾ ജൂൺ അഞ്ചു മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |