SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.35 PM IST

സുരാജ് ചിത്രം മൂകാംബികയിൽ

Increase Font Size Decrease Font Size Print Page
suraj

ആയിഷ എന്ന മഞ്ജു വാര്യർ ചിത്രത്തിനുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകൻ. ഇന്ന് മൂകാംബിക ക്ഷേത്രത്തിൽ ചിത്രീകരണത്തിനു തുടക്കം കുറിക്കും. നാലുദിവസത്തെ ചിത്രീകരണം മൂകാംബികയിലും പരിസരത്തും ഉണ്ടാവും. തുടർന്ന് ഷിഫ്റ്റ് ചെയ്യാനാണ് തീരുമാനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 31-മത്തെ ചിത്രമാണ് . കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും. ഇന്തോ അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങിയ ആയിഷയിലൂടെയാണ് ആമിർ പള്ളിക്കൽ സംവിധായകന്റെ കുപ്പായം അണിയുന്നത്. പ്രഭുദേവയാണ് നൃത്തസംവിധാനം നിർവഹിച്ചത്.
പൂർണമായും ഗൾഫിൽ ചിത്രീകരിച്ച ആയിഷ നൃത്തത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു.

മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആയിഷ.ക്ളാസ് മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക ഇടവേളയ്ക്കഉശേഷം അഭിനയിച്ച ചിത്രം കൂടിയായിരുന്നു ആയിഷ.

മാജിക് ഫ്രെയിംസാണ് ആയിഷ തിയേറ്ററിൽ എത്തിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.