പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 15 നും 20 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ് പാസായവരും ഹിന്ദുസമുദായത്തിൽപ്പെട്ട ആൺകുട്ടികളും ആയിരിക്കണം. അഡ്മിഷൻ ലഭിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡ് നൽകും. അപേക്ഷാ ഫോറത്തിനും മറ്റ് വിശദാംശങ്ങൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റായ www.travancoredevaswomboard.org സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |