രാമനാട്ടുകര: ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം സി.പി.എം തൊട്ടായിപ്പാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. മോഹൻദാസ് സിനാർ, രഘുനാഥ് വി, നാസർ ടി, നൗഷാദ് മഞ്ഞറോഡൻ, സുരേഷ് പി, സൈതലവി വി, മുഹസിർ കെ.പി, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി പുളിഞ്ചോട് മനാറുൽ ഇസ്ലാം മദ്രസയിലേക്ക് മാറ്റിയിരുന്നു. പുല്ലുംകുന്ന് റോഡിലുള്ള രാമനാട്ടുകര മുനിസിപ്പാലിറ്റി കുടുംബാരോഗ്യ കേന്ദ്രം എല്ലാ മഴക്കാലത്തും വെള്ളത്തിലാവുന്ന സ്ഥിതിയിലാണ് . സമീപത്തെ തോട് കരകവിഞ്ഞാണ് വെള്ളം കയറുന്നത്. ജീവനക്കാരും നാട്ടുകാരും കമ്പ്യൂട്ടറും മറ്റും വെള്ളം കയറാത്ത ഭാഗത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |