തൃപ്രയാർ : നാട്ടിക ഫിഷറീസ് സ്കൂൾ മൈതാനത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കളിക്കളം ഒരുങ്ങുന്നു. എഷ്യൻ ഗെയിംസ് മെഡൽ ജേതാവിനെ സൃഷ്ടിച്ച നാട്ടിക ഗവ. ഫിഷറീസിലെ സിന്തറ്റിക്ക് ട്രാക്ക് കായിക താരങ്ങൾക്കായി ഉടൻ തുറന്നു നൽകും. 2021-22 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് ട്രാക്ക് തയ്യാറാവുന്നത്. 200 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, കോമ്പൗണ്ട് വാൾ, ലോംഗ്ജംപ് പിറ്റ് ആൻഡ് ട്രാക്ക്, സെവൻസ് ഫുട്ബാൾ ടർഫ്, ശൗചാലയ സമുച്ചയം എന്നിവയാണ് തയ്യാറാവുക. ഫുൾ പോളി യൂറോത്തിൻ ട്രാക്കാണ് നിർമ്മിക്കുക. മൈതാനത്തിന് രണ്ട് വശത്തും മതിൽ നിർമ്മിച്ചു. നടുവിലാണ് സെവൻസ് ഫുട്ബാൾ ടർഫ്. സ്വാഭാവിക പുല്ലാണ് ടർഫിലുണ്ടാവുക. പുല്ല് നനയ്ക്കാനുള്ള സമ്പ് ടാങ്കും നിർമ്മിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |