കൊല്ലം: കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് എ.അബുബക്കർ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി അഡ്വ: എൻ. ഷൺമുഖദാസ് പ്രവർത്തന റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടിവ് അംഗം പി.ഉഷാകുമാരി, ജില്ലാ കൗൺസിൽ അംഗം പി.ഉണ്ണിക്കൃഷ്ണപിള്ള, താലൂക്ക് എക്സിക്യുട്ടിവ് അംഗം എൽ.പത്മകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി ജി. വേലായുധൻ സ്വാഗതവും ജില്ലാ കൗൺസിൽ അംഗം എ റഷീദ് നന്ദിയും പറഞ്ഞു. വായനാ മത്സര വിജയികൾക്കുള്ള സമ്മാനം ജില്ലാ പ്രസിഡന്റ് കെ.ബി. മുരളികൃഷ്ണൻ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |