SignIn
Kerala Kaumudi Online
Saturday, 27 July 2024 1.29 PM IST

'വിവാഹത്തിന് സൂര്യയുടെ അച്ഛൻ എതിർത്തു, ആ കുടുംബത്തിനായി പ്രത്യേക നിയമമുണ്ട്'

suriya

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹത്തിനുശേഷം ജ്യോതിക സിനിമയിൽ നിന്ന് കുറച്ച് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ സജീവമാകുകയാണ്. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സൂര്യയുടെ കുടുംബത്തിലെ ചില കാര്യങ്ങളാണ് ജ്യോതിക തുറന്നുപറഞ്ഞിരിക്കുന്നത്.

'ഞാൻ സൂര്യയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് വളർന്നത്. ഞാൻ മുംബൈയിലും സൂര്യ തമിഴ്നാട്ടിലും.കുടുംബ ബന്ധങ്ങൾക്കും പാരമ്പര്യ മൂല്യങ്ങൾക്കും ഞാൻ പ്രാധാന്യം നൽകിയത് സൂര്യയുടെ കുടുംബത്തിലെത്തിയതിന് ശേഷമാണ്. കുടുംബത്തിലെ സ്ത്രീകളെല്ലാം ഒരു ടീമാണ്. പുരുഷൻമാർ മറ്റൊരു ടീമും. സൂര്യ നടുവിൽ നിൽക്കും. എല്ലാവരുമായും നല്ല അടുപ്പമുണ്ട്. എല്ലാവർക്കും നല്ല തിരക്കാണ്. കാർത്തിയും സൂര്യയും എപ്പോഴും അഭിനയ തിരക്കിലായിരിക്കും.

അച്ഛൻ പ്രസം​ഗങ്ങളും മറ്റുമായി തിരക്കിലായിരിക്കും. പക്ഷെ വീട്ടിൽ ഒരു നിയമം ഉണ്ട്. ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ഒരേ മേശയ്ക്ക് ചുറ്റും ഇരുന്ന് ഞങ്ങൾ കഴിക്കും. ആ കുടുംബത്തിൽ നിന്നും ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഇപ്പോൾ തിരഞ്ഞെടുക്കുന്ന റോളുകളിൽ പോലും അതിന്റെ സ്വാധീനം ഉണ്ട്. ഞങ്ങളുടെ വിവാഹത്തെ കൂടുതൽ എതിർത്തത് സൂര്യയുടെ അച്ഛനാണ്. ഒരു സിനിമാ നടി അദ്ദേഹത്തിന്റെ മകന്റെ ഭാര്യയാകുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ സൂര്യ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ വിവാഹം നടന്നു. സിനിമയിലേക്കുളള എന്റെ തിരിച്ചുവരവിൽ അച്ഛൻ വലിയ പിന്തുണ നൽകുന്നുണ്ട് '-ജ്യോതിക പറഞ്ഞു.

2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. നിരവധി സിനിമകളിൽ ഇരുവരും നായികാ നായകൻമാരായി എത്തിയിരുന്നു. 2006ൽ തീയേറ്ററുകളിലെത്തിയ 'സില്ലിനു ഒരു കാതൽ' എന്ന ചിത്രത്തിലാണ് താരങ്ങൾ അവസാനമായി ഒരുമിച്ചെത്തിയത്. എന്നാൽ അടുത്തിടെ ഇരുവരും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങാൻ പോകുന്നുവെന്ന വിവരം പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. മലയാളി സംവിധായികയായ അഞ്ജലി മേനോന്റെ പുതിയ സിനിമയിലായിരിക്കും ഇരുവരും ഒന്നിച്ചെത്തുകയെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. അജയ് ദേവ്ഗൺ നായകനായി അടുത്തിടെ റിലീസ് ചെയ്ത 'ശൈത്താൻ' എന്ന ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത് കങ്കുവയാണ് സൂര്യയുടെ പുതിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS, INTERVIEW, LATEST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.