SignIn
Kerala Kaumudi Online
Thursday, 18 July 2024 3.09 AM IST

കൺവെൻഷനും യാത്രയയപ്പും

kgmoa
സംസ്ഥാന കണ്‍വെന്‍ഷനും യാത്രയയപ്പും സംസ്ഥാന പ്രസിഡന്റ് ഇ. ജെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരളാ ഹെൽത്ത് സർവ്വീസസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനും വിരമിക്കുന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പും ചെമ്മട്ടംവയൽ കെ.ജി.എം.ഒ.എ ഹൗസിൽ സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഇ.ജെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ആശ്രിത നിയമനത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വി.വി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. പവിത്രൻ സ്വാഗതവും സ്റ്റേറ്റ് കൗൺസിലർ സി. പ്രദീപ് നന്ദിയും പറഞ്ഞു. സർവ്വീസിൽ നിന്ന് ഈ മാസം വിരമിക്കുന്ന മുൻ സംസ്ഥാന പ്രസിഡന്റ് പി.വി ദിനേശൻ, പ്രവർത്തകരായ ഹമീദ്, ബിന്ദു എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. മനോജ് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ മുഹമ്മദ് ഹുസൈർ, മാർട്ടിൻ പെരേര എന്നിവർ ഉപഹാര സമർപ്പണം നടത്തി. വിവിധ ജില്ലകളുടെ പ്രതിനിധികൾ വിരമിക്കുന്ന പ്രവർത്തകർക്ക് ആശംസകൾ അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, CONVENTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.