ന്യൂഡൽഹി: കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രീ നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം.
ചരിത്ര നേട്ടം ഇന്ത്യയ്ക്ക് അഭിമാനമാണ്. ആഗോള വേദിയിൽ പായലിന്റെ കഴിവിന്റെ തിളക്കം തുടരുന്നു. ഇന്ത്യയിലെ സമ്പന്നമായ സർഗ്ഗാത്മകതയുടെ നേർക്കാഴ്ചയാണ്. അഭിമാനകരമായ അംഗീകാരം പായലിന്റെ അസാധാരണമായ കഴിവുകൾക്കുള്ള ബഹുമതിയും പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്കുള്ള പ്രചോദനവുമാണ്- പ്രധാനമന്ത്രി പറഞ്ഞു.
പായൽ കപാഡിയയെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും അഭിനന്ദിച്ചു. കാനിൽ മൂന്ന് ചിത്രങ്ങൾ പുരസ്കാരങ്ങൾ നേടിയതോടെ ഭാരതത്തിന്റെ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥ തിളങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് ജേതാക്കളെ രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |