കാഞ്ചിപുരം സാരിയിൽ തിളങ്ങി നടി അനുമോളും ഗായിക അഭയ ഹിരൺമയിയും. അഭയയുടെ ഹിരൺമയി എന്ന ക്ളോത്തിംഗ് ബ്രാൻഡിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കാഞ്ചിപുരം സാരിയിൽ കന്റംപ്രറി ഡിസൈനും ഫ്ളോറൽ മോട്ടീഫും കൂടി ചേരുമ്പോൾ വിസ്മയക്കാഴ്ചയായി ഓരോ സാരിയും മാറുന്നു. രണ്ടുപേരെയും കണ്ടാൽ സൂപ്പർ സിസ്റ്റേഴ്സ് പോലെയെന്ന് ആരാധകരുടെ കമന്റ്. ഷാരോൺ ശ്യാം ആണ് ചിത്രങ്ങൾ പകർത്തിയത്.വ്യത്യസ്തവും ശക്തവുമായി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടംപിടിച്ച അഭിനേത്രിയാണ് അനുമോൾ. അകം, ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അമീബ, ഞാൻ, ജമ്നാപ്യാരി, പദ്മിനി, ഉടലാഴം, ആരോ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗൂഢാലോചന സിനിമയിൽ ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരൺമയി. മഞ്ജു വാര്യർ നായികയായി എത്തിയ ലളിതം സുന്ദരം എന്ന ചിത്രത്തിൽ അഭയ അതിഥി വേഷം അവതരിപ്പിച്ചു. ജോജു ജോർജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പണി എന്ന ചിത്രത്തിൽ അഭയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ അഭയയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത കച്ചേരി മികച്ച സ്വീകാര്യത നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |