ചെറുപുഴ: തിരുമേനി സീനിയർ ചേംബർ ഇന്റർനാഷണൽ തിരുമേനി ലീജിയന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. യോഗത്തിൽ പ്രസിഡന്റ് കെ.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നാഷ്ണൽ കോ ഓർഡിനേറ്റർ എം.വാസുദേവൻ, പ്രദീപ് പ്രതിഭ, കെ.ഡി.പരമേശ്വരൻ നായർ, വി.പി.ഐപ്പ്, ജോർജ് ഇട്ടിയപ്പാറ, രാജു കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഫോട്ടോഗ്രാഫി രംഗത്ത് മികവ് തെളിയിച്ച സണ്ണി പതിയിൽ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ലയ ജോജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പുതിയ ഭാരവാഹികളായി കെ.ഡി.പരമേശ്വരൻ നായർ (പ്രസിഡന്റ്), വി.പി.ഐപ്പ് (സെക്രട്ടറി), ജോർജ് ഇട്ടിയപ്പാറ (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |