പ്രമാടം : മഹാദേവർ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ ചടങ്ങുകൾ 31 മുതൽ ജൂൺ രണ്ട് വരെ നടക്കും. എല്ലാ ദിവസവും രാവില 5.30ന് ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, ഒൻപതിന് ധാര, വിശേഷാൽ പൂജകൾ, ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന. ജൂൺ ഒന്നിന് വൈകിട്ട് ഏഴിന് ഗാനമേള. സമർപ്പണ ദിവസമായ രണ്ടിന് രാവിലെ 8.30ന് പ്രാസാദപരിഗ്രഹം, ഒൻപതിന് കലശാഭിഷേകം, തുടർന്ന് തന്ത്രി കണ്ഠര് രാജീവര് ചുറ്റമ്പല സമർപ്പണം നിർവഹിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് സമർപ്പണസദ്യ, വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് പി.വി.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് മുഖ്യപ്രഭാഷണം നടത്തും. 6.45ന് നിറമാലയോടുകൂടിയ ദീപാരാധന, രാത്രി 7.30ന് നാടകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |