SignIn
Kerala Kaumudi Online
Sunday, 20 October 2024 10.27 AM IST

ഇവിടെയാണ് സൗന്ദര്യദേവതയുടെ ഉപാസകന്റെ ഓർമ്മകൾ; ഇടിഞ്ഞുപൊളിയാൻ പാകത്തിൽ പി.ഭവനം

Increase Font Size Decrease Font Size Print Page
madathil-veed

കാസർകോട്:നിത്യസഞ്ചാരിയും സൗന്ദര്യോപാസകനുമായ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ വെള്ളിക്കോത്തുള്ള ജന്മഭവനവും തൊട്ടടുത്തുള്ള മഠത്തിൽ വീടും നാശന്മുഖമാകുന്നു. ഭാഷ സ്നേഹികൾ പുണ്യസങ്കേതമായി ആഘോഷിക്കുന്ന

കവിഭവനം അദ്ദേഹത്തിന്റെ നിത്യസ്മാരകമായി നിലനിർത്തണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

പ്രകൃതിയെയും മനുഷ്യനെയും പ്രണയിച്ച മഹാകവിയുടെ ഓർമ്മകൾ തുടിക്കുന്ന ഈ ഭവനം നാശോന്മുഖമാവുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത് മലയാളത്തെ തന്നെ ശോഭ കെടുത്തുന്നതാണ്. ആരാലും തിരിഞ്ഞു നോക്കാതെ കിടക്കുന്ന കവിഭവനം ഏത് സമയത്തും തകർന്ന് വീഴാൻ പാകത്തിലാണുള്ളത്. ഗോവിന്ദപൈയുടെ 'ഗിളിവിണ്ടു'വും തിരുമുമ്പ് ഭവനവും തലയെടുപ്പോടെ നിൽക്കുന്ന ജില്ലയിൽ അതിനൊക്കെ മുകളിൽ നിൽക്കുന്ന പി.യുടെ ജന്മഗൃഹം കടുത്ത അവഗണനയിലാണിന്ന്.

കവിയുടെ സഹോദരന്റെ കുടുംബത്തിന്റെ അധീനതയിലാണ് ഈ ഇരുനിലവീട്. അഭിമാനസ്തംഭമായ കവിയുടെ ഓർമ്മകൾ തുടിക്കുന്ന ഈ വീട് ഇപ്പോഴത്തെ ഉടമകൾക്ക് അർഹിക്കുന്ന വില നൽകി ഏറ്റെടുത്ത് സംരക്ഷിക്കുന്ന തരത്തിൽ ഇതുവരെ കാര്യമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നതാണ് സത്യം.

മഹാകവി മുമ്പ് പുസ്തകം പ്രസീദ്ധീകരിക്കാൻ പണമില്ലാതെ വന്നപ്പോൾ മഠത്തിൽ വളപ്പിൽ വീടും പറമ്പും കൂടാളിയി സ്വദേശിക്ക് പണയപ്പെടുത്തിയിരുന്നു.അന്യാധീനപ്പെട്ട് പോകുമെന്ന ഘട്ടത്തിൽ കവിയുടെ മകൻ രവീന്ദ്രൻനായർ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ അനുജൻ കൃഷ്ണൻ നായരാണ് വീട് തിരിച്ചെടുത്തത്. അവരും ഭാര്യയും മരിച്ചപ്പോൾ കവി ഭവനം മകൻ രാജന് സ്വന്തമായി . രാജന്റെ ഭാര്യ ആശയുടെ അധീനതയിലാണ് 50 സെന്റ് സ്ഥലവും വീടും തൊട്ടടുത്ത മഠവുമുള്ളത്. ഡോ.സുകുമാർ അഴീക്കോട് ഭവനം ഏറ്റെടുക്കാൻ നോക്കിയിരുന്നു. സർക്കാരിനെ കൊണ്ട് എടുപ്പിക്കാമെന്നും പറഞ്ഞ് പലതവണ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മന്ത്രിയായിരിക്കെ കവിഭവനം സന്ദർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംരക്ഷിത സ്മാരകമാക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും വീട്ടുകാർ താൽപര്യം കാട്ടിയില്ല.

കവിഭവനം സംരക്ഷിക്കാതെ ദ്രവിച്ച് ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്. സംരക്ഷിക്കാൻ വിട്ടുകൊടുക്കുന്നുമില്ല നന്നാക്കുന്നുമില്ല എന്നതാണ് ഇപ്പോഴത്തെ നില. പലതട്ടിൽ ശ്രമിച്ചിട്ടും വീട് വിട്ടുകൊടുത്തിരുന്നില്ല. അതിനുള്ള സാധ്യതയും കുറവാണ്.

പി.രവീന്ദ്രൻനായർ,കവിയുടെ മകൻ

മഹാകവിയുടെ സ്മാരകങ്ങൾ

മഹാകവിയുടെ ജന്മനാടായ വെള്ളിക്കോത്തിലെ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിന്റെ പേര് മഹാകവി പി സ്മാരക സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ എന്ന് പുനർനാമകരണം നടത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ പി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്.പി.ഏറെക്കാലം അദ്ധ്യാപകനായിരുന്ന കൊല്ലങ്കോട് രാജാസ് സ്കൂളിനോടനുബന്ധിച്ച് പി.സ്മാരകമുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലും കവിയുടെ ഓർമ്മയിൽ പി.സ്മാരകം നിർമ്മിച്ചിട്ടുണ്ട്.

കവിഭവനംകാലാതീതമായി സംരക്ഷിക്കുക എന്നാൽ ചരിത്രത്തെ മറക്കാതിരിക്കുക എന്നതു കൂടിയാണ്. കവിയുടെ ജീവിതം മാതൃകയാക്കി മനസ്സിലെടുക്കാനുള്ള ഒരു തീർത്ഥാടന കേന്ദ്രമായി മാറ്റി നിലനിർത്തുകയാണ് വേണ്ടത്.

കെ പ്രസേനൻ(സാമൂഹ്യപ്രവർത്തകൻ,​കാഞ്ഞങ്ങാട്)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, KAVIBHAVANAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.