
ശിവഗിരി: മറ്റു സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങളിൽ ശ്രീനാരായണഗുരുവിനെ ഗുരുവായും ദൈവമായും ആരാധിക്കുന്നവരുടെ സംഗമം 93-ാമത് തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി.
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിശ്വാസികളുടെ
കൂട്ടായ്മയായ ശ്രീനാരായണ കൾച്ചൂരി മഹാസഭയുടെ ആഭിമുഖ്യത്തിലാണ് ശ്രീനാരായണ കൾച്ചൂരി സംഗമം സംഘടിപ്പിച്ചത് . ദേശീയ അദ്ധ്യക്ഷനും ഭോപ്പാൽ എൽ.എൻ.സി.ടി യൂണിവേഴ്സിറ്റി ചാൻസലറുമായ ജയ് നാരായ്ൺ ചൗക്സി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി . ഗുരുദർശന രഘന പ്രാർത്ഥനാ ഗാനം ആലപിച്ചു.ഗുരു വീക്ഷണം ശിവബാബു തയ്യാറാക്കിയ ഗുരുദേവന്റെ വർണ്ണചിത്രം പ്രകാശനവും വിതരണവും ചെയ്തു.
കൾച്ചൂരി മഹാസഭ ദേശീയ ജനറൽ സെക്രട്ടറി (അഡ്മിൻ) അഡ്വ.എം.എൽ. റായ്, രാഷ്ട്രീയ കൾച്ചൂരി ഏകതാ മഹാസഭ (ഇൻഡോർ) കൺവീനർ അർച്ചന ജയ്സ്വാൾ, കൾച്ചൂരി മഹാസഭ (ഭോപ്പാൽ )ചീഫ് അഡ്വൈസർ അഡ്വ.ശങ്കർലാൽറായ്, കൾച്ചൂരി മഹാസഭ മഹിളാ ദേശീയ അദ്ധ്യക്ഷ പൂനം ചൗധരിഗുപ്ത, കാസർകോട് സൗത്ത് സോൺ പ്രസിഡന്റ് ഗണേഷ്.ബി.അരമങ്ങാനം, സംസ്ഥാന പ്രസിഡന്റ് (കേരള) എസ്.സുവർണ്ണകുമാർ, നീലം ജയ്സ്‌വാൾ ദേവാസ്, ഡോ. സനൽകുമാർ.ടി എന്നിവർ സംസാരിച്ചു. കൾച്ചൂരി മഹാസഭ (ഹൈദ്രാബാദ് ) ജനറൽ സെക്രട്ടറി രാജേന്ദ്രബാബു.ജി സ്വാഗതവും ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.
ശ്രീനാരായണ സമൂഹങ്ങൾ
ഐക്യപ്പെടണം
സംഘടിച്ചു ശക്തരാകുവിൻ എന്ന ഗുരുദേവ സന്ദേശത്തിന്റെ വെളിച്ചത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന മുഴുവൻ ശ്രീനാരായണ സമൂഹങ്ങളും ഐക്യപ്പെടണമെന്ന് കൾച്ചൂരി മഹാസഭ ദേശീയ അദ്ധ്യക്ഷൻ ഭോപ്പാൽ എൽ.എൻ.സി.ടി യൂണിവേഴ്സിറ്റി ചാൻസിലർ ജയ് നാരായ്ൺ ചൗക്സി പറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ഗുരുദേവനെ ആരാധിക്കുന്ന ജനവിഭാഗങ്ങളുണ്ട്. കേരളത്തിനു പുറത്ത് ഇല്ലത്തു പിള്ളമാർ , ബില്ലവർ, ഭണ്ഡാരി, ജസ്വാൾ, ഇഡിഗർ, ഗൗസ് അലുവാലിയ മഹാജൻ തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. ഗുരുവിന്റെ പേരിൽ ഒന്നിച്ചു പ്രവർത്തിക്കുവാൻ വൈകികൂടാ. ജാതി സെൻസസ് തുടങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്. കേരളീയരെപ്പോലെ വടക്കേ ഇന്ത്യയിലെ ഗുരുഭക്തരായ ജനങ്ങളും ഗുരുദേവസന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |