
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനകാലത്തിന്റെ ഭാഗമായി ശിവഗിരിയിൽ പാരമ്പര്യ നാട്ടുവൈദ്യസംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു .ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സംഗമം ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് ഡോ.രേണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യം സർവ്വധനാൽ പ്രധാനം, ആയുർവേദവും പ്രകൃതിയും, പാരമ്പര്യവൈദ്യവും പൈതൃകവും എന്നീ വിഷയങ്ങളിൽ ഡോ.സുരേഷ്.കെ.ഗുപ്തൻ,ഡോ.ബ്രഹ്മ യോഗിനി (മാതാ അംബികാ ചൈതന്യമയി),സ്വാമി രാജവൈദ്യൻ മോഹൻലാൽ തമ്പി നാഗാർജ്ജുന സ്വാമി സുകൃതാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജീവൻരക്ഷാ പുരസ്‌കാരം വണ്ണപ്പുറം ബേബി വൈദ്യർക്ക് ചടങ്ങിൽ സമ്മാനിച്ചു.സംഘടനാ ജനറൽ സെക്രട്ടറി പി.വി.ബാലകൃഷ്ണൻ വൈദ്യർ സ്വാഗതവും സുജി കുര്യാക്കോസ് വൈദ്യർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |