SignIn
Kerala Kaumudi Online
Sunday, 20 October 2024 11.52 AM IST

വാർഡ് വർദ്ധിപ്പിക്കൽ: നിയമപരമായി നേരിടും: യു.ഡി.എഫ് 

Increase Font Size Decrease Font Size Print Page
udf
യു.ഡി.എഫ്

കോഴിക്കോട്: രാഷ്ട്രീയ നേട്ടത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് വർദ്ധിപ്പിക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എഫ് . ജനസംഖ്യാനുപാതികമായി വാർഡുകളും ഡിവിഷനുകളും വർദ്ധിപ്പിച്ച് അധികാര വികേന്ദ്രീകരണം ത്വരിതപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയ താത്പര്യം മുൻ നിറുത്തി ഓരോ വാർഡ് വീതം വർദ്ധിപ്പിച്ച് പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചുള്ള ഇടത് സർക്കാരിന്റെ അശാസ്ത്രീയ വാർഡ് വിഭജനം അനുവദിക്കാനാവില്ലെന്ന് യു.ഡി.എഫ് ജില്ലാ കൺവെൻഷൻ വ്യക്തമാക്കി. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതവും സി.പി.എ അസീസ് നന്ദിയും പറഞ്ഞു.

കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച് വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് 30 ന് വടകര എസ്.പി ഓഫീസിന് മുന്നിൽ നടക്കുന്ന യു.ഡി.എഫ് -ആർ.എം.പി ധർണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. എം.സി മായിൻ ഹാജി, അഡ്വ.കെ പ്രവീൺ കുമാർ, അഡ്വ.പി.എം. നിയാസ്, യു.സി രാമൻ, കെ.എ ഖാദർ , സത്യൻ കടിയങ്ങാട്. പി.എം ജോർജ്, സി .വീരാൻ കുട്ടി, ജയരാജൻ മൂടാടി, എൻ. സി .അബൂബക്കർ, പി.എം .അബ്ദുറഹിമാൻ, എസ്.പി .കുഞ്ഞഹമ്മദ്, കെ .രാമചന്ദ്രൻ, കെ .മൊയ്തീൻ കോയ, കെ.കെ .ആലിക്കുട്ടി, മുഹമ്മദ് ഹസൻ വി, കെ.വി .കൃഷ്ണൻ, പി.എ .ഹംസ, ഷറിൽ ബാബു, ശ്രീധരൻ, വി.എം .മുഹമ്മദ് , മഠത്തിൽ അബ്ദുറഹിമാൻ, മഠത്തിൽ നാണു , അഡ്വ. എ .സജീവൻ, അമരമ്പള്ളി കുഞ്ഞിശങ്കരൻ, നിസാർ ചേലേരി, സി രാജൻ, കെ.കെ.എ ഖാദർ, പി മൊയ്തീൻ, കോട്ടയിൽ രാധാകൃഷ്ണൻ, മനോജ്കുമാർ ടി, പി .പ്രദീപ്കുമാർ, യു.വി .ദിനേശ്മണി, ഇബ്രാഹിം കൂടത്തായി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.