തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിളിച്ചിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ യോഗം വിളിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി വേണം. അതിനാലാണ് അവസാന നിമിഷം മാറ്റിയത്. ഗുണ്ടാ ആക്രമണം നിത്യസംഭവമായതോടെയാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. അതിനിടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ഗുണ്ടാ നേതാവിന്റെ സൽക്കാരത്തിൽ ഡിവൈ.എസ്.പി പങ്കെടുത്തത് പുറത്തായത്. ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ളവർ നേരിട്ടും അതിന് താഴെയുള്ളവർ വീഡിയോ കോൺഫറൻസിലൂടെയും പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |