തൃശൂർ: കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തിരശ്ശീല ഉയർന്നു. ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കുള്ള കലോത്സവം അരങ്ങ് 2024 ടൗൺ ഹാളിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. എ. കവിത അദ്ധ്യക്ഷയായി. അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എസ്.സി. നിർമ്മൽ, പ്രസാദ് കെ.കെ, സിജുകുമാർ എ, ജില്ലാ പ്രോഗ്രാം മാനേജർ എം.എ. അജീഷ സംസാരിച്ചു. തുടർന്ന് കരിവെള്ളൂർ മുരളിയുടെ ഞാൻ സ്ത്രീ,കന്യാദാനം എന്നീ കവിതകൾ സമന്വയിപ്പിച്ച് തൃശൂർ രംഗശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഞാൻ സ്ത്രീ എന്ന സംഗീതശിൽപ്പം അരങ്ങേറി. 3 വേദികളിലായി 46 ഇനങ്ങളിൽ 850 ഓളം പേർ മത്സരിക്കുന്നുണ്ട്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |