SignIn
Kerala Kaumudi Online
Thursday, 18 July 2024 6.28 AM IST

പെരുമഴയിൽ ചറപറ റിലീസുകൾ

ss

മലയാള സിനിമയിൽ റിലീസുകളുടെ പെരുമഴ. നാളെ 6 ചിത്രങ്ങൾ റിലീസ് ചെയ്യും. ജൂൺ 7ന് 7 ചിത്രങ്ങൾ, 14നും 7 ചിത്രങ്ങൾ റിലീസ് ചെയ്യും.

7ന് മൂന്നു തമിഴ് ചിത്രങ്ങളുടെ റിലീസുമുണ്ട്. മുബിൻ റാഫി, ദേവിക സഞ്ജയ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നാദിർഷാ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി, ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്‌മരാജൻ, ഗിന്നസ് പക്രു എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബസ്ത്രീയും കുഞ്ഞാടും, ജിയോ ബേബി , ഷെല്ലി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നസീർ ബദറുദ്ദീൻ സംവിധാനം ചെയ്യുന്ന സ്വകാര്യം സംഭവബഹുലം , ഇന്ത്യയിലെ ആദ്യ എ എെ സിനിമയായ മാദ്ധ്യമ പ്രവർത്തകൻ ഇ. എം. അഷ്റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ. ഐ സ്റ്റോറി , ദമ്പതികളായ മായ ശിവയും ശിവനായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ദ മിസ്റ്റേക്കർ ഹൂ നാളെ റിലീസ് ചെയ്യും. ഇഷ്ടരാഗം ആണ് നാളെ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.

ഷെയ്‌ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ നായകനും നായികയുമായി ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സ്.

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ , സണ്ണി വയ്‌ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം, ഇന്ദ്രൻസ്, മിഥുൻ രമേശ്, പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന ജമാലിന്റെ പുഞ്ചിരി, മണിക്കുട്ടൻ പ്രധാന വേഷത്തിൽ എത്തുന്ന ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ശ്രീമുത്തപ്പൻ, ഗായത്രി സുരേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുഷ്താഖ് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്യുന്ന അഭിരാമി,

അങ്കിത വിനോദ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമേശ് കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിക്കുന്ന മായമ്മ, പുതുമുഖങ്ങളുടെ കഥ പറയും നേരം എന്നീ ചിത്രങ്ങൾ 7ന് റിലീസ് ചെയ്യും.

തമിഴ് ചിത്രങ്ങളായ ഇന്ത്യൻ, ഗജനി എന്നീ ചിത്രങ്ങളുടെ റി റിലീസും 7ന് ആണ് . ധനുഷ് നായകനും സംവിധായകനുമായി എത്തുന്ന റയാൻ 7ന് റിലീസ് ചെയ്യുന്നുണ്ട്.കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജയ് കെ സംവിധാനം ചെയ്യുന്ന ഗ്‌ർർർ, സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവർ നായകനും നായികയുമായി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ,ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി, ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജസ്‌പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ്,

അഷ്‌കർ സൗദനെ നായകനാക്കി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ, ,

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കെ. ഷമീർ രചനയും സംവിധാനവും നിർവഹിക്കുന്ന മുറിവ് എന്നീ ചിത്രങ്ങൾ 14ന് റിലീസ് ചെയ്യും.

സാജിർ സദഫ് സംവിധാനം ചെയ്യുന്ന കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പട്ടാപ്പകൽ 28ന് റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.