ബേസിൽ ജോസഫിന്റെ നായികയായി നസ്രിയ എത്തുന്ന സൂക്ഷ്മദർശിനി ചിത്രീകരണം ആരംഭിച്ചു. നോൺസെൻസ് എന്ന ചിത്രത്തിനുശേഷം എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് . ഹാപ്പി എന്റർടെയ്ൻമെന്റ്സ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു.2018ൽ റിലീസ് ചെയ്ത നോൺസെൻസ് സ്പോർട്സ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. റിനേഷ് ജോർജ്, വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം മലയാളത്തിൽ മണിയറയിലെ അശോകനാണ് നസ്രിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ അതിഥി വേഷമാണ് അവതരിപ്പിച്ചത്.നാനിയുടെ
അന്റ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയ നായികയായി അവസാനമായി റിലീസ് ചെയ്തത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |