SignIn
Kerala Kaumudi Online
Thursday, 18 July 2024 6.45 AM IST

പടിക്കലെത്തി അദ്ധ്യയന വർഷം സുരക്ഷ ഉറപ്പാക്കി വരവേൽക്കും

books

കണ്ണൂർ: അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ അവസാനഘട്ട മുന്നൊരുക്കങ്ങളുമായി സ്കൂളുകൾ. ശുചീകരണം തൊട്ട് പുസ്തകവിതരണം വരെയായി കുട്ടികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അദ്ധ്യാപകരും സന്നദ്ധസംഘടനാപ്രവർത്തകരും പി.ടി.എയുമെല്ലാം മുൻകൈയെടുത്താണ് ശുചീകരണപ്രവൃത്തി നടക്കുന്നത്. മഴക്കാലത്തിന്റെ തുടക്കം കൂടിയായതിനാൽ ശുചീകരണം, മാലിന്യ നിർമാർജനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.

ശുചീകരണം, സ്‌കൂളുകളുടെ ഫിറ്റ്നസ്, കുടിവെള്ളം തുടങ്ങിയവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.ജില്ലയിൽ കണ്ണൂർ, തളിപ്പറമ്പ്, തലശേരി എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളും 15 ഉപജില്ലകളുമാണുള്ളത്. ഇവിടങ്ങളിൽ 1687 സ്‌കൂളുകളുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെയും നേതൃത്വത്തിൽ സ്‌കൂളുകളുടെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ് . സ്‌കൂൾ കെട്ടിടങ്ങൾ പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. കെട്ടിടത്തിന് റാമ്പ് ആൻഡ് റെയിൽ സൗകര്യവും അഗ്നിരക്ഷാസേനയുടെ ഫയർ ആൻഡ് സേഫ്റ്റിയുടെ ഭാഗമായുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വേണം. ഇത് രണ്ടും ലഭിച്ചാൽ മാത്രമേ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കുകയുള്ളു. 31നകം ഫിറ്റനസ് പരിശോധന പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.

വിദ്യാഭ്യാസവകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്‌കൂളുകൾ തുറക്കരുത്

ക്ലാസ് മുറികൾ, ശുചിമുറികൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നിർബന്ധം

കിണർ, വാട്ടർ ടാങ്ക് ,​അടുക്കളയും എന്നിവ അണുവിമുക്തമാക്കണം

ഇഴജന്തുക്കൾ കയറിവരാനുള്ള സാദ്ധ്യതയും ഇല്ലാതാക്കണം

ക്ലാസ് മുറികളിലോ പുത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഇല്ലാതിരിക്കാൻ സൂക്ഷിക്കണം

സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണം

അപകടാവസ്ഥയിലുള്ള വൈദ്യുതി ലൈനുകളുണ്ടെങ്കിൽ അടിയന്തിരമായി ഇടപെടണം.

പാചകം ചെയ്യുന്ന സ്ഥലം, ഉപയോഗിക്കുന്ന വെള്ളം, സ്റ്റോർ റൂം എന്നിവ നിരീക്ഷിക്കണം

പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധം

പാഠപുസ്തകവിതരണം 91 ശതമാനം പൂർത്തിയായി

പാഠപുസ്തകവിതരണം 91 ശതമാനവും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. മാറിയ സിലബസിലെ വർക്ക് ബുക്ക്, ആർട്ട് എന്നിവ ഇതുവരെ ഡിപ്പോകളിൽ എത്തിയിട്ടില്ല. ഇത് വരും ദിവസങ്ങളിൽ എത്തും

ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ 90 ശതമാനത്തോളം സൊസൈറ്റികളിൽ എത്തിച്ചിട്ടുണ്ട്. ഒന്നാം വോളിയത്തിൽ എത്തേണ്ട 29.64 ലക്ഷം പുസ്തകങ്ങളിൽ 27 ലക്ഷം എത്തി.

സ്കൂളുകളിൽ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപുള്ള ക്രമീകരണങ്ങൾ എല്ലാം ജില്ലയിൽ നടക്കുന്നുണ്ട്.

ശുചീകരണം, സ്‌കൂളുകളുടെ ഫിറ്റ്നസ്, കുടിവെള്ളം തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്.

എ.പി .അംബിക,കണ്ണൂർ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.