SignIn
Kerala Kaumudi Online
Thursday, 18 July 2024 6.43 AM IST

എം.എസ്.എം.ഇകളെ ശക്തിപ്പെടുത്തണം

seminar

കൊച്ചി: സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം എം.എസ്.എം.ഇ കളെ ശാക്തീകരിക്കുകയെന്നതാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്കും ഫിക്കിയും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യവെ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ബിസിനസ് എപ്പോഴും ഉയർച്ചതാഴ്ചകൾ ഉള്ളതാണെന്നും പ്രതിബന്ധങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് സംരംഭകർ ചിന്തിക്കേണ്ടതെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. എം.എസ്.എം.ഇ മന്ത്രാലയം ജോ.ഡയറക്ടർ ജി.എസ്. പ്രകാശ് , ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യുട്ടി ഡയറക്ടർ എം. പ്രവീൺ, ഫിക്കി മുൻ ചെയർമാൻ ദീപക് അസ്വാനി, സൗത്ത് ഇന്ത്യൻ ബാങ്ക് എം.എസ്.എം.ഇ ബിസിനസ് എ.ജി.എം വിജയ് തോമസ് ജോൺ, ഫിക്കി ടാക്‌സേഷൻ കമ്മിറ്റി ചെയർമാൻ എ. ഗോപാലകൃഷ്ണൻ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.