കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് മുൻ മന്ത്രി ടി.എം. തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ ഹൈക്കോടതി ജൂൺ 19ന് പരിഗണിക്കാൻ മാറ്റി. കേസിൽ ഹാജരാകുന്ന അഭിഭാഷകരുടെ ആവശ്യം കണക്കിലെടുത്താണ് ജസ്റ്റിസ് ടി.ആർ. രവി ഹർജി മാറ്റിയത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടായോ എന്നതാണ് ഇ.ഡി.അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |