തിരുവനന്തപുരം: ജൂൺ 10ന് തുടങ്ങുന്ന നിയമസഭയുടെ സമ്പൂർണ്ണ ബഡ്ജറ്റ് സമ്മേളനത്തിൽ എട്ട് ബില്ലുകൾ അവതരിപ്പിച്ചേക്കും. ഓർഡിനൻസിന് പകരമുള്ള ബില്ലുകളൊന്നുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓരോ വാർഡുകൾ കൂട്ടാനുദ്ദേശിച്ചുള്ള 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതിബിൽ),2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ,2023ലെ കേരള പൊതുരേഖ ബിൽ,ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങൾ വഴി സമൻസ് അയയ്ക്കുന്നതിനുള്ള സി.ആർ.പി.സി ഭേദഗതിബിൽ,വെറ്ററിനറി സർവകലാശാല ഭേദഗതി ബിൽ,2023ലെ കേരള കന്നുകാലി പ്രജനന ബിൽ,കമ്പനി,കോർപ്പറേഷനുകളുമായി ബന്ധപ്പെട്ട് പി.എസ്.സിക്ക് അധിക അധികാരങ്ങൾ സംബന്ധിച്ച കേരള പബ്ളിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ,നിയമസഭാ സാമാജികരുടെ ശമ്പളവും അലവൻസുകളും കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഭേദഗതി ബിൽ എന്നിവയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |