തിരുവനന്തപുരം:അമ്മയെ വീടിനുളളിലാക്കി മകൻ തീവച്ചു. വെഞ്ഞാറമൂട് മാണിക്കലിലാണ് സംഭവം. മാനസിക രോഗിയായ ബിനുവാണ് അമ്മയെ വീടിനുളളിലാക്കി തീ വച്ചത്. യുവാവിനെ പൊലീസെത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം.
മുറിക്കുള്ളിൽ അമ്മയുണ്ടായിരുന്ന സമയത്താണ് യുവാവ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോൾ അമ്മ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. നാട്ടുകാരെത്തിയാണ് തീയണച്ചത്. മുൻപ് ബിനു അമ്മയെ ചൂടുവെളളം തലയിൽ ഒഴിച്ച് ആക്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |