തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ. അജിത്ത് കുമാർ, എന്നിവർ ഉൾപ്പെടെ ബോർഡ് ആസ്ഥാനത്തെ 12 ഉദ്യോഗസ്ഥർക്കായി തിരുവിതാകൂർ ദേവസ്വം ബോർഡ് ഔദ്യോഗിക യാത്രയയപ്പ് നൽകി. നന്തൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിരമിച്ചവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി.സുന്ദരേശൻ, എന്നിവർ ചേർന്ന് സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് മൊമൻ്റോയും പൊന്നാടയും നൽകി
ദേവസ്വം അക്കൗണ്ട്സ് ഓഫീസർ പി. അജികുമാർ, ദേവസ്വം ഫിനാൻസ് ആന്റ് അക്കൗണ്ട്സ് ഓഫീസർ ജി. ജെസ്സി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എസ്. ശശികല, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ കെ. മനോജ് കുമാർ, ജൂനിയർ സൂപ്രണ്ട് എസ്.പി. രാജീവ്, ലിഫ്റ്റ് ഓപ്പറേറ്റർ പി.ബി. മുരളീധരൻ പിള്ള, ഡ്രൈവർ കെ.സതീഷ്, ബൈന്റർമാരായ ആർ.വിജയലക്ഷ്മി, കെ. ലതിക എന്നിവരാണ് സർവ്വീസിൽ നിന്ന് വിരമിച്ച മറ്റുള്ളവർ.
ചടങ്ങിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ എസ്.പി. പ്രജിത്ത് കുമാർ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണർ എസ്. ബിന്ദു ,ദേവസ്വം കമ്മീഷണർ ഇൻ ചാർജ്ജ് രാജേന്ദ്രപ്രസാദ്,എക്സിക്യൂട്ടീവ് എഞ്ചീനിയർ രജ്ഞിത് കെ. ശേഖർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ബിജു.വി.നാഥ് എന്നിവർ ചടങ്ങിൽസംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |